
റിമാന്റ് കാലാവധി ജൂലൈ 26 വരെ നീട്ടി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ തുടരും
കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതിവകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാനറ് കാലാവധി ഈ മാസം 26 വരെ നീട്ടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ് സെന്തിൽ ബാലാജി. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം…