കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

കാമുകൻ ഭാര്യയ്ക്ക് ഒപ്പം പോയതിനെ തുടർന്ന് കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലാണ് സംഭവം ഉണ്ടായത്. ദിവ്യാൻഷി എന്ന കുട്ടിയെയാണ് 24 കാരിയായ പൂജകുമാരി കൊലപ്പെടുത്തിയത്. കാമുകനെ വിവാഹം കഴിക്കാൻ മകൻ തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താൻ…

Read More

വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ

സമൂഹ മാധ്യമത്തിൽ വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വിഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ. മേലാറ്റൂർ സ്റ്റേഷൻ കെട്ടിടത്തിൽ ബോംബിടുന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടിൽ മുഹമ്മദ് റിയാസ്(25), ചൊക്രൻ വീട്ടിൽ മുഹമ്മദ് ഫവാസ്​(22), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസ്മിൻ(19), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ(20), മേലേടത്ത് വീട്ടിൽ സൽമാനുൽ ഫാരിസ്(19) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ്​ ചെയ്തത്. സിനിമാ സംഭാഷണം ചേർത്തു തയാറാക്കിയ വിഡിയോയിൽ പൊലീസ് സ്റ്റേഷനിൽ…

Read More

‘തിരിച്ച്‌ സ്‌നേഹിച്ചില്ലെങ്കില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ല’; പതിമൂന്നുകാരിയുടെ ആത്മഹത്യയില്‍ യുവാവ് പിടിയില്‍

പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതു സൗത്ത് കളമശേരി ചുള്ളിക്കാവു അമ്പലത്തിന്സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിനാണെന്നു (നിരഞ്ജൻ–20) പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെ ജൂലൈ 12നാണു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഫെബിൻ പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന‌ു പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥിനിയുടെ…

Read More

സംസ്ഥാനത്ത് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയില്‍

കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായുള്ള സംശയത്തെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് ഊട്ടംപാളയം ഭാഗത്ത് കറങ്ങിയിരുന്ന സ്‌കോര്‍പിയോ കാര്‍ പൊലീസ് പിടികൂടിയിരുന്നു. ഈ കാറില്‍ നിന്നാണ് നാവിന്റെയും, കരളിന്റെയും ഹൃദയത്തിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സ്വത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ്…

Read More

വിദ്യാർഥിനികളുമായി ബംഗാൾ സ്വദേശികൾ പിടിയിൽ; സ്കൂളിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് സൂചന

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പിടിയിലായ ബംഗാൾ സ്വദേശികൾക്ക് എതിരെ പോക്സോ കേസ്. മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്‌ലാം മണ്ഡൽ (24), സമീം അക്തർ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 8 മണിയോടെ ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്തു നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികൾ 13, 17 വയസ്സുകാരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി. മണ്ഡലിന്റെ മാതാവ് പുറയാറിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ട്. ഇവർക്കായി വീട്ടുടമ…

Read More

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്ത 2 പേർ അറസ്റ്റിൽ

തൃശൂരിൽ മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു. അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാൻ…

Read More

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; മുൻ കാമുകൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി അവരുമായി സെക്സിന് നിർബന്ധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. നൃത്താധ്യാപകനായ ഇയാൾക്കൊപ്പം 23കാരിയെ ബലാത്സംഗം ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പിടികൂടി. രണ്ട് വർഷം മുൻപാണ് നൃത്താധ്യാപകനായ ആൻഡി ജോർജ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ഈ സൗഹൃദം വളർന്ന് പ്രണയമാവുകയും ചെയ്തു. ഈ സമയത്ത് ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ തനറെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ…

Read More

ട്രെയിനിനുള്ളിൽ പെൺകുട്ടിക്ക് നേരം നഗ്നതാ പ്രദർശനം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ എക്സ്പ്രസ് ട്രെയിനിൽ വിദ്യാർത്ഥിയായ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ട്രെയിനിൽ പെൺകുട്ടിയ്ക്ക് എതിർവശമായി ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ഷൊർണൂരിൽനിന്ന് കാസർകോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം…

Read More

വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

അമേരിക്കയിൽ നിന്ന് കേരളത്തിൽ എത്തിയ വിദേശ വനിതയെ മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമാണ് ഇവർ പീഡനം നടത്തിയത്. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. ആശ്രമത്തിന് സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച…

Read More

ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാർഥിനി ആർ.നമിത മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ്…

Read More