
യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; അമ്മയും മകനും അറസ്റ്റിൽ
ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി അബ്ബാസിനെ വീട്ടിൽ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണമാരംഭിച്ചു.അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ…