ന്യൂസ്‌ക്ലിക്ക് അറസ്റ്റ് സുതാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി

ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായംതേടിയെന്ന കേസിൽ ന്യൂസ്‌ക്ലിക്ക് പോർട്ടൽ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ പോലീസിന്റെ റിമാൻഡ്  റിപ്പോർട്ടിലില്ലെന്ന് ചൂണ്ടികാട്ടി ഡൽഹി ഹൈക്കോടതി. കേസിൽ അറസ്റ്റിലായ സ്ഥാപനത്തിന്റെ സ്ഥാപകനെയും എച്ച്. ആർ മേധാവിയെയും റിമന്റെ ചെയ്യാൻ ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടിയുടെ നിരീക്ഷണം.  അറസ്റ്റിന്റെ സുതാര്യതയെ തുഷാർ റാവു ഗാഡേല ചോദ്യം ചെയ്തു.  എഫ്.ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ അറസ്റ്റിലായ ഇരുവരും കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടയായിരുന്നു കോടതി പരാമർശം.

Read More

നിയമന തട്ടിപ്പുകേസ്; അഖിൽ സജീവ് പിടിയിൽ

 ആരോഗ്യവകുപ്പില്‍ താത്കാലിക ഡോക്ടര്‍ നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്. അഖില്‍ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ അഖിലിനെതിരെ അഞ്ച് കേസുകള്‍ ഉണ്ട്. ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍…

Read More

‘കശ്മീരും അരുണാചലും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ ആരോപണങ്ങളുമായി പൊലീസ്

‘ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റിനെ ന്യായീകരിച്ച് ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ ന്യൂസ് ക്ലിക്ക് മുന്നോട്ടു വച്ചെന്നാണു റിമാൻഡ് അപേക്ഷയിൽ പൊലീസ് പറയുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വികലമായ ഭൂപടം തയാറാക്കാനുള്ള അജൻഡയുടെ തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബിറിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. യുഎസ് വ്യവസായിയും കോടീശ്വരനും ടെക്കിയുമായ നെവിൽ റോയ് സിംഘവുമായി പ്രബിർ…

Read More

ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശി ഇ.കെ മുഹമദ് അനസ്, കുന്ദമംഗലം സ്വദേശികളായ എൻ.പി ഷിജിൻദാസ് , അനു കൃഷ്ണ എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. തലേദിവസം രാത്രിയിൽ ഇവർ ഡോക്ടറുമായി റെയിൽവെ സ്റ്റേഷനടുത്തുള്ള ലോഡ്ജിനടുത്തുനിന്ന്…

Read More

നായ്‌ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം; യുവാവ് പിടിയില്‍

കോട്ടയം കുമാരനല്ലൂരില്‍ നായ്‌ക്കളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. കുമാരനല്ലൂര്‍ കൊച്ചാലുംമൂടിന് സമീപം ഡെല്‍റ്റ 9 എന്ന സ്ഥാപനം നടത്തിയിരുന്ന കോളനി തെക്കേത്തുണ്ടത്തില്‍ റോബിൻ ജോര്‍ജാണ് (35) പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. റോബിന്റെ കിടപ്പുമുറിയില്‍ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന17.8 കിലോ കഞ്ചാവ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വിദേശ ബ്രീഡ് ഉള്‍പ്പെടെ പതിമൂന്ന് നായ്‌ക്കളെയാണ് ഇയാള്‍…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു. എ സി മെയ്തീന്റെ വിശ്വസ്തനാണ് അറസ്റ്റിലായ അരവിന്ദാക്ഷൻ. തൃശൂരിൽ നിന്നാണ് ഇയാളെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും…

Read More

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഇരട്ടകളിൽ പ്രതി പിടിയിൽ

17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കണ്ടല കണ്ണംകോട് ഷമീര്‍ മൻസിലില്‍ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകള്‍ ആയതിനാല്‍ ആദ്യഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാല്‍ രണ്ടുപേരെയും കസ്റ്റഡ‌ിയില്‍ എടുക്കുകയേ…

Read More

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് കൊലപാതകശ്രമം; പ്രതികൾ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അടൂർ ആദിക്കാട്ടുകുളങ്ങര സ്വദേശികളായ നൈനാർ മൻസിലിൽ ആഷിഖ് ചാന്നാരയ്യത്ത് വീട്ടിൽ ഷാനു എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.ആദിക്കാട്ടുകുളങ്ങര സ്വദേശി പ്ലാവിള തെക്കേതിൽ റഫീഖിനെയാണ് പ്രതികൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം.ഒന്നാം പ്രതിയായ ആഷിക്കിൽ നിന്ന് 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ചു തരുന്നതുമായി ബന്ധപ്പെട്ട് റഫീഖിനെ നിരന്തരം ആഷിക്ക് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് പണത്തിന്റെ കാര്യം…

Read More

വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗൺ നോർത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസർബൈജാനിൽ ജോലി നൽകാമെന്നു പറഞ്ഞ് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 200ലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്‌പോർട്ടും കൈക്കലാക്കുകയും ചെയ്തു. കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ, പെരുമ്പാവൂർ…

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി…

Read More