നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടർന്ന് സൗദി അറേബ്യ; ഒരാഴ്ചക്കിടെ പിടിയിലായത് 16,899 നിയമലംഘകർ

സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,033 പേർ താമസനിയമം ലംഘിച്ചവരും 3,493 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,373 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ അറസ്റ്റിലായി….

Read More

ക്യാപിറ്റോൾ ആക്രമണക്കേസ്; പ്രതികളിൽ ഒരാൾ പിടിയിൽ

ക്യാപിറ്റോൾ കലാപത്തിലെ പ്രതികളിലൊരാൾ ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ പിടിയിലായി. ഡൊണാൾഡ് ട്രംപ് അനുകൂലികളിലൊരാളായ ആന്‍ഡ്രൂ താകേയാണ് ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ നടന്ന സ്റ്റിംഗ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ പിടിയിലായത്. ക്യാപിറ്റോൾ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ആയുധം ഉപയോഗിക്കുകയും ചെയ്തതിനാണ് 35കാരനായ ആന്‍ഡ്രൂ പിടിയിലായിട്ടുള്ളത്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ സ്പ്രേ ഉപയോഗിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് ഡേറ്റിംഗ് ആപ്പിലെ പങ്കാളിയോട് ആൻഡ്രൂ വിശദമാക്കിയത്. ഇതിന് പിന്നാലെ പങ്കാളിയുടെ പ്രേരണ മൂലമാണ് ഇയാൾ പൊലീസിന് മുന്‍പിലെത്തി കീഴടങ്ങിയത്. കലാപത്തിന്…

Read More

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം; രണ്ട് പേർ പിടിയിൽ

ബൈക്കില്‍ സഞ്ചരിച്ച് മാലമോഷ്ടിച്ച പ്രതികള്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസില്‍ ശോഭനയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37) എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം റെയില്‍വേസ്റ്റേഷന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ഇതില്‍ സഞ്ചരിച്ചാണ് സ്വര്‍ണമാല കവര്‍ന്നത്. ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

Read More

പ്രവാസി വ്യവസായിയുടെ വീട്ടിലെ മോഷണം; ഒരാൾ കൂടി അറസ്റ്റിൽ

പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി അറസ്റ്റിൽ. യു പി സ്വദേശിയായ മുഹമ്മദ് അസ്ഹറിനെയാണ് ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽ നിന്നും പിടികൂടിയത്. മാന്നാർ എസ് ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘം രണ്ടാഴ്ച മുമ്പാണ് പിടികിട്ടാനുണ്ടായിരുന്ന രണ്ടു പേർക്കായി ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടത്. മൂന്ന് പ്രതികളെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിൽപ്പെട്ട ഉത്തർപ്രദേശ്…

Read More

യുവാവിനെ ചവിട്ടി വീഴ്ത്തി തലക്കടിച്ച് കൊല്ലാൻ ശ്രമം; 25 കാരൻ അറസ്റ്റിൽ

അനധികൃതമായി മദ്യവിൽപന നടത്തുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടയാളെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത്‌ വീട്ടിൽ നൗഫലാണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. കല്ലുവരമ്പ്‌ സ്വദേശിയായ അരുണിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അരുൺ സ്കൂട്ടറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ മുന്‍വശത്ത്‌ തടഞ്ഞ്‌ നിര്‍ത്തി ചവിട്ടി വീഴ്ത്തുകയും വീട്ടില്‍ ഓടിക്കയറിയപ്പോൾ പിൻതുടർന്നെത്തി മരക്കഷണം കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. തിരുവനന്തപുരം റൂറല്‍ എസ്‌ പി കിരണ്‍ നാരായണിന് കിട്ടിയ വിവരത്തിന്റെ…

Read More

80 വയസുകാരിയെ ക്രൂരമായി മർദിച്ച് മരുമകൾ; മർദനം കുടുംബ വഴക്കിനെ തുടർന്ന്

കൊല്ലം തേവലക്കരയിൽ വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് മർദനമെന്നാണ് വിവരം. സംഭവത്തിൽ മരുമകൾ മഞ്ചുമോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തുസ്ഥിരമായി ഏലിയാമ്മയെ മഞ്ചു മർദിക്കുമായിരുന്നെന്നാണ് വിവരം. മർദനം കടുത്തതോടെ കഴിഞ്ഞ ദിവസം ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചുമോൾ ഏലിയാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയിൽ കാണാം. ഹയർ സെക്കൻഡറി അധ്യാപികയാണ് മഞ്ചുമോൾ….

Read More

ഭാര്യയുമായി സൗഹൃദം, സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും….

Read More

വയനാട്ടിൽ മയക്കുമരുന്ന് വേട്ട ; മധ്യവയസ്കൻ അറസ്റ്റിൽ

വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷാണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും അമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. എക്സൈസ്…

Read More

ഭരണഘടനയെ അധിക്ഷേപിച്ച് പോസ്റ്റ്; യുപിയിൽ 21കാരൻ അറസ്റ്റിൽ

ഭരണഘടനയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ​ഗ്രേറ്റർ നോയിഡയിലെ ബിസാഹ്ദ സ്വദേശി ജ്യാസ് എന്ന ഭാനുവാണ് അറസ്റ്റിലായത്. ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 21കാരൻ അധിക്ഷേപ പരാമർശം നടത്തിയത്. സംഭവത്തിൽ ജ്യാസിനെതിരെ ജർച്ച പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി ഐപിസി 354, ഐ.ടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പൊലീസ്…

Read More

അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരുമായി അടുത്ത ബന്ധം, കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയും: രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ തിരഞ്ഞെടുപ്പ് ഐഡി ഉപയോഗിച്ച കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അവർ കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയുമെന്നും രാഹുൽ വ്യക്തമാക്കി. അവർ തന്റെ കാറിൽ സഞ്ചരിച്ചിരുന്ന സമയത്ത് അവർക്കെതിരെ കേരളാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു.  ”എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയുള്ള വാഹനമാണ്. ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസുകാരും കയറും. എന്നാൽ അവരെ…

Read More