സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 18,553 പ്രവാസികൾ

സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,503 താമസ നിയമലംഘകരും 4,315 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,735 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്….

Read More

ഓൺലൈൻ റമ്മി കളിക്കാൻ പണത്തിനായി 80കാരിയുടെ മാല കവർന്നു; പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല പൊട്ടിച്ചതിലൂടെ പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ…

Read More

വിദ്യാർഥി സംഘർഷം; സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് അറസ്റ്റിൽ

കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് വിദ്യാർഥി സംഘർഷത്തിന് അറസ്റ്റിൽ. പന്തളം കോളേജിലെ എബിവിപി നേതാവ് സുധി സദനാണ് അറസ്റ്റിലായത്. പന്തളം കോളേജിലെ സംഘർഷത്തിലാണ് അറസ്റ്റ്. ഈ മാസം 21ന് കോളജിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഘർഷം. എസ്എഫ്‌ഐ-എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴോളം എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഒരു എസ്എഫ്‌ഐ നേതാവിന്റെ തലയിൽ എട്ട് സ്റ്റിച്ച് അടക്കമുണ്ട്. തുടർന്ന് ഐപിസി 308 വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന 13 എബിവിപി…

Read More

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

മാനന്തവാടി കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗർ പുത്തൻ പുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.  ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി വൈദ്യുതി…

Read More

പാലക്കാട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ

പാലക്കാട് കണ്ണനൂരിൽ കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ​ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയിൽ ​ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ​ഗണേശന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10.30…

Read More

10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്

കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതോ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

പ്രണയപ്പകയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ…

Read More

വൃദ്ധ മാതാവിന് ക്രൂരമദനം ; മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സ്വദേശി ഷിബു സൈമണിനെയാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്ലാന്തറ വീട്ടിൽ കുഞ്ഞമ്മ സൈമൺ (78) നാണ് മകന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ സൈമൺ മാതാവ് മൂത്ത മകന്‍റെ വീട്ടിലേക്ക് പോകാത്തതിൽ പ്രകോപിതനായാണ് ആക്രമണം. അമ്മയും മകനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സ്റ്റീൽ പാത്രം ഉപയോഗിച്ച് തലക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ കുഞ്ഞമ്മ…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോട്ടയം ഏറ്റുമാനൂരിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടൂർ സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. മകനും സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും വ്യാജമായി ജോബ് വിസയും ഓഫർ ലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ…

Read More

പൊതു ധാർമികതയുടെ ലംഘനം; കുവൈത്തിൽ 25 പേർ പിടിയിലായി

പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ക​യും അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത 25 പേ​രെ പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റു​ചെ​യ്തു.16 കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്. പ്ര​തി​ക​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പൊ​തു ധാ​ർ​മി​ക​ത വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Read More