
രാജസ്ഥാനിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെൺകുട്ടിയെ വെടിവയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം…