
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ. ഇന്ന് രാവിലെ മുതൽ കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ കെ. കവിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡിയും കവിതയുടെ ഹൈദരാബാദ് വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെ ബി.ആർ.എസ് പ്രവർത്തകർ കവിതയുടെ വീടിന് മുമ്പിൽ പ്രതിഷേധം നടത്തി. ഇ.ഡി കവിതയെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കവിതയുടെ…