കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി രണ്ട് പേർ അറസ്റ്റിൽ

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ അറസ്റ്റു ചെയ്തു. പിടികൂടിയവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ് പൗരനുമാണ്. ഇവരിൽ നിന്നും അഞ്ച് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. ജഹ്റ പട്രോളിങ് ടീമിന്റെ പതിവ് പരിശോധനക്കിടയിലാണ് സാദ് അൽ അബ്ദുല്ല പ്രദേശത്തെ സ്കൂൾ പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഒരു വാഹനം പാർക്കു ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ നിന്ന് അസാധാരണമായ നിലയിൽ ഇരുവരെയും അറസ്റ്റ്…

Read More

കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷം; കൂടുതൽ നടപടിയുമായി പൊലീസ്, മൂന്ന് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. ആലുവയിൽ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്. ഇന്നലെ സംഘർഷത്തിൽ കേരളവർമ കോളജിലെ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ…

Read More

കുവൈത്തിൽ വ്യാജ മെഡിക്കൽ രേഖ ചമച്ച പ്രവാസി പിടിയിൽ

കുവൈത്തിൽ വ്യാജ രേഖ നിർമിച്ചതിന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ടീം ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രഫഷണലുകളുടെ മുദ്രകൾ ഉപയോഗിച്ച് പ്രതി വ്യാജ റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകളും സൃഷ്ടിക്കുകയായിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സർട്ടിഫിക്കറ്റുകൾ പുറത്ത് പ്രചരിക്കുന്നത് മെഡിക്കൽ പ്രഫഷണലുകളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു. ഇൻവെസ്റ്റിഗേഷൻസ് ടീം പ്രതിയെ പിടികൂടാൻ ഒരു പ്രത്യേക സുരക്ഷാ സംഘത്തെ രൂപീകരിച്ചു. പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു പദ്ധതി തയ്യാറാക്കി….

Read More

കുവൈത്തിൽ അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തി ; പ്രവാസിയെ പിടികൂടി പൊലീസ്

മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അൽ-സൂർ അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു. സബാഹ് അൽ അഹമ്മദ് ഏരിയയിൽ ഒരു പ്രവാസി മദ്യം നിർമിച്ച് വിൽക്കുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം റെയ്ഡ് നടത്തി. തുടർ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയിട്ടുണ്ട്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; രണ്ട് പേർ പിടിയിൽ , സംഭവം തിരുവനന്തപുരത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, കുട്ടിയുടെ ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടിൽ രാജീവ്(39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പം മദ്യപാനത്തിനെത്തിയതായിരുന്നു സമീപവാസികൾ ആയ പ്രതികൾ. ഒന്നിച്ച് മദ്യപിച്ച ശേഷം ആരും കാണാതെ…

Read More

ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യ ; ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയാകും ഉണ്ടാവുക. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ , മുൻ കോൺഗ്രസ് നേതാവ് കെ…

Read More

ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം: രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെകെ ​ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ‌യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ…

Read More

മനുഷ്യക്കടത്ത് , വ്യാജ രേഖ നിർമാണം ; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മ​നു​ഷ്യ​ക്ക​ട​ത്തും വ്യാ​ജ സ്റ്റാ​മ്പ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തി​ൽ മൂ​ന്ന് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലു​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ൾ ഓ​രോ തൊ​ഴി​ലാ​ളി​ക​ളി​ൽ ​നി​ന്നും 1700 മുതൽ 1900 കു​വൈ​ത്ത് ദീനാ​ർ വീ​തം ഈ​ടാ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഇ-​പേ​യ്മെന്റ് സി​സ്റ്റ​ത്തി​ന്റെ സ്റ്റാ​മ്പ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്നു എ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ നി​ന്ന്…

Read More

വൻ തോതിൽ മയക്കുമരുന്നമായി രണ്ട് പേർ ഒമാൻ പൊലീസിൻ്റെ പിടിയിൽ

വ​ൻ​​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​​പേ​​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 100 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മെ​ത്തും 100,000 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഗു​ളി​ക​ളും ഇ​വ​രി​ൽ​നി​ന്ന് പി​ട​ിച്ചെ​ടു​ത്തു. തെ​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു വ​കു​പ്പ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ​ പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശം; പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടിയെന്ന് പി സതീദേവി

ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട്. തെറ്റ് ഏറ്റ് പറഞ്ഞ പശ്ചാത്തലത്തിൽ ആണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്. കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണ്. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ ആകും…

Read More