മ​സ്​​ക​ത്ത്​ ഇബ്രയിൽ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമം ; രണ്ട് പേർ പിടിയിൽ

മ​സ്​​ക​ത്ത് ഇ​ബ്ര​യി​ലെ സ്വ​ർ​ണ​ക്ക​ട കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​വ​ർ. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുരകായസ്തയുടെ അറസ്റ്റ് ; ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്തയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. ഒരു ദിവസം മുഴുവൻ ഉണ്ടായിട്ടും അദ്ദേഹത്തിന്‍റെ അഭിഭാഷകനെ മുൻകൂട്ടി അറിയിക്കാതിരുന്നത് കോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. ‘നിങ്ങൾക്ക് അദ്ദേഹത്തെ രാവിലെ 10 മണിക്ക് ഹാജരാക്കാമായിരുന്നു.’ ബെഞ്ച് കൂട്ടിച്ചേർത്തു. അഭിഭാഷകനെ കയറ്റുന്നതിന് മുമ്പായി പുർകയസ്തയുടെ റിമാൻഡ് ഉത്തരവ് വന്നതിൽ ബെഞ്ച് ആശ്ചര്യം…

Read More

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല സമരം ; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

യു.എസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല സമരം ശക്തിയാർജ്ജിച്ചതിന് പിന്നാലെ വിദ്യാർത്ഥികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർത്താ ഏജൻസിയായ എ.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേൽ വിരുദ്ധ സമരവുമായി തെരുവിലറങ്ങിയ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയും സമരം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തതതോടെയാണ് നടപടിയെടുക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയത്. പലസ്തീൻ അനുകൂല സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. പലസ്തീനിലെ വംശഹത്യക്കെതിരെ…

Read More

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ അനുസരിച്ച്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തിൽ, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെജ്‌രിവാൾ ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഇ ഡി പോലുള്ള ഏജൻസികളെ കേന്ദ്ര…

Read More

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അറസ്റ്റ് , സുപ്രീംകോടതിയിൽ നിന്ന് രൂക്ഷ വിമർശനം ; ബിജെപിയിൽ അംഗത്വം എടുത്ത് യൂട്യൂബർ

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ച യൂട്യൂബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ്‌ തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തമിഴ്നാട്ടിൽ ആക്രമിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു ഇയാൾ അറസ്റ്റിൽ ആയിരുന്നു. സമാധാനാന്തരീക്ഷം ഉള്ള തമിഴ്നാട്ടിൽ സംഘർഷം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന്, ഇയാളുടെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഇയാൾക്കതിരെ സാമ്പത്തിക…

Read More

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ, മോഷണം മുംബൈയിൽനിന്ന് കാറിലെത്തി

സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന്…

Read More

കെ കെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ കൂടി അറസ്റ്റിൽ

വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെയാണ് തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത് . ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് അറസ്റ്റ് . ഇയാളെ  പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. കെ.കെ. ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെ നേരത്തെ അറസ്റ്റ്…

Read More

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, അറസ്റ്റ് ട്രോൾ പോസ്റ്റ് ഇട്ടതിന്; കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വിടി ബൽറാം

കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത്…

Read More

പത്തനംതിട്ടയിൽ കമ്പിവടികൊണ്ട് തലയ്ക്കടിയേറ്റ ഭർത്താവ് മരിച്ചു; ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ടയിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്‌നാകരൻ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു. പരുക്കേറ്റ രത്‌നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

Read More

ബധിരയും മൂകയുമായ 10 വയസുകാരിക്ക് പീഡനം ; അതിഥി തൊഴിലാളി അറസ്റ്റിൽ

ബധിരയും മുകയുമായ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ സര്‍ക്കാരിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. ജോലി…

Read More