‘നാടിനെ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുത്തു’; പൊലീസ് ഉടനെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ

‘കാഫിർ’ പോസ്റ്റ് പിൻവലിച്ചു എന്നുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎൽഎ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തതെന്നും രമ ആരോപിച്ചു. ‘‘ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുക്കുകയാണ് ഇവർ ചെയ്തത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് തയാറായിരുന്നില്ല. ഇന്നലെവരെ ലതികയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവയ്ക്കപ്പെട്ടത്. ആധികാരികമായി സിപിഎമ്മിന്‍റെ ഒരു നേതാവ് പറയുമ്പോൾ അത് വിശ്വസിക്കാൻ…

Read More

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2024 ജൂൺ 6 മുതൽ 2024 ജൂൺ 12 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.2024 ജൂൺ 15-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ…

Read More

അനധികൃതമായി രാജ്യം വിടാൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ന്‍ ശ്ര​മി​ച്ച വി​ദേ​ശി​ക​ളെ സ​ഹാ​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ്​ അ​റ​സ്റ്റു​ ചെ​യ്തു. ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രാ​ണ്. നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷൈൻ ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Read More

പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസ് ; ദൃശ്യങ്ങൾ ചോർത്തിയ പ്രജ്ജ്വലിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ

പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീലവീഡിയോ കേസില്‍ പ്രജ്ജ്വലിന്റെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു.അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് അറസ്റ്റ്. ഹാസൻ-മൈസൂർ അതിർത്തിയിലെ ദേശീയ പാതയിൽ വെച്ച് എസ്.ഐ.ടി അറസ്റ്റ് ചെയ്ത കാർത്തിക്കിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഹാസൻ കോടതിയും കർണാടക ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കേസെടുത്ത് ഒരു മാസമായിട്ടും കാർത്തിക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രോഷം ഉയർന്നിരുന്നു. പ്രജ്ജ്വലിന്റെയും ഇരകളുടെയും ലൈംഗികാതിക്രമ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ…

Read More

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിൽ നിന്ന് പണം മോഷണം ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. നേര്യമംഗലം പിറക്കുന്നം കരയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ പോത്തുകുഴി ഭാഗത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിഷ്ണു (21) എന്നിവരെയാണ് എറണാകുളം പോത്താനിക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Read More

സ്കൂളിൽ നിന്ന് വിളിച്ച് കൊണ്ടുവരുന്നതിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറായ പ്രതിക്ക് 45 വർഷം കഠിന തടവ് വിധിച്ച് കോടതി

മലപ്പുറം എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

കുടിവെള്ളമില്ലെങ്കിലും പരാതിപ്പെടില്ലെന്ന് എഴുതി വാങ്ങി; വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്

കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്. നടപടി അധാർമികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്ത്യ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനാലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത്…

Read More

താമസ-തൊഴിൽ നിയമ ലംഘനം ; ഒമാനിൽ 12 പേർ പിടിയിൽ

താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ധ​ങ്കി​ൽ​ നി​ന്ന്​ 12​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​ബ്രി സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച സംഭവം ; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽബെം​ഗളൂരു: ജെഡിഎസ് എംപിയും കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് ഇവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്….

Read More