വാഹന മോഷണം ; ബുറൈമിയിൽ രണ്ട് പേർ അറസ്റ്റിൽ

വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ ചെ​യ്തു.ഗ​വ​ര്‍ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

എകെജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ സുഹൈലിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവയ്ക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക്…

Read More

മദ്യനയ കേസ്: സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു നീട്ടണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ…

Read More

കുറഞ്ഞ വിലയ്ക്ക് കാർ നൽകമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കുറഞ്ഞ വിലയ്ക്ക് കാർ വാഗ്ദാം ചെയ്ത് ര​ണ്ട​ര​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ പ​രാ​തി. ഇ​തു​ സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 39 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​ഞ്ഞ വി​ല​യ്ക്ക്​ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നും കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ ചെ​യ്​​താ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. കൂ​ടാ​തെ കാ​റു​ക​ൾ​ക്കാ​യി വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി , മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Read More

അജ്മാനിൽ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമാണം ; ഒരാൾ പിടിയിലായി

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ൽ വ്യാ​ജ ലൂ​ബ്രി​ക്ക​ന്‍റ്​ ഓ​യി​ൽ നി​ർ​മി​ച്ച കേ​സി​ൽ ഏ​ഷ്യ​ക്കാ​ര​നെ അ​ജ്​​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. യു.​എ.​ഇ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലോ​ക​ത്തെ പ്ര​മു​ഖ ബ്രാ​ന്‍ഡി​ന്‍റെ പേ​രി​ലാ​ണ്​ വ്യാ​ജ എ​ൻ​ജി​ൻ​ ഓ​യി​ൽ നി​ർ​മി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​ൽ ഹ​മി​ദി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ഹ​മ്മ​ദ്​ സ​ഈ​ദ്​ അ​ൽ ന​ഈ​മി പ​റ​ഞ്ഞു. അ​ജ്​​മാ​നി​ലെ പു​തി​യ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ…

Read More

വീട്ടിൽ കയറിയ കള്ളൻ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തി; ബ്ലാക്‌മെയിൽ ചെയ്യാൻ നീക്കം, അറസ്റ്റ്

വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന യുവാവ് ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിലാണ് സംഭവം. 28 വയസുകാരനായ വിനയ് കുമാർ സാഹു എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ജോലി സ്വപ്നം കണ്ട ഇയാൾ നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ജോലി…

Read More

അരവിന്ദ് കെജ്‌രിവാളിന് വീണ്ടും കുരുക്ക്; ജയിലിലെത്തി സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.

Read More

നാല് മില്യണ്‍ ഡോളർ ജാക് പോട്ട് അടിച്ചു; പിന്നാലെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

നാല് മില്യണ്‍ ഡോളർ (33,38,11,000 കോടി രൂപ) ജാക് പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരണം. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം. തനിക്ക് കൈവന്ന ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിലെത്തി.  ജീവിതം മാറ്റിമറിച്ച ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കൽ സംഘവും പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൃദയാഘാതം സംഭവിച്ചാണ് മരണം. യുവാവ്…

Read More

അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം

അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം നടന്നു. രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് അനുപം ഖേറിന്‍റെ മുംബൈ ഓഫീസില്‍ മോഷണം നടന്നത്. ഇത് സംബന്ധിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ബഹ്‌രീം ഖാൻ എന്നീ രണ്ട് പേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളും സ്ഥിരം മോഷ്ടാക്കളാണ് എന്നാണ്…

Read More