
യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ
മാർബിൾ സ്ലാബുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയിൽ ഉൾപ്പെടെ 226 കിലോ മയക്കുമരുന്നുകൾ ഷാർജ പൊലീസ് പിടികൂടി. വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജയിലെ ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ വിഭാഗം ‘ഓപറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോൺ’ എന്ന പേരിട്ട ദൗത്യത്തിലൂടെ ക്രിമിനൽ സംഘത്തെ നിരീക്ഷിക്കുകയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു. സംഭവത്തിൽ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിലായതായി ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ…