
മകരവിളക്കിനൊരുങ്ങി ശബരിമല; 800ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്
മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി 4 നാളുകൾ കൂടി. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. പിന്നീട് പൊന്നമ്പല…