
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ വ്യജ വാർത്ത ; അർണാബ് ഗോസ്വാമിക്കെതിരെ കേസ്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച് വിദ്വേഷവും കുഴപ്പങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. റിപബ്ലിക് ടി.വിയുടെ കന്നഡ പതിപ്പായ ആർ കന്നഡയുടെ എഡിറ്റർ നിരഞ്ജൻ ജെ.യ്‌ക്കെതിരെയും നടപടിയുണ്ട്. കോൺഗ്രസ് പരാതിയിൽ ബെംഗളൂരുവിലെ എസ്.ജെ പാർക്ക് പൊലീസ് ആണ് കേസെടുത്തത്. കർണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു സഞ്ചരിക്കാനായി ബെംഗളൂരുവിൽ ഗതാഗതം നിയന്ത്രിക്കുകയും ആംബുലൻസ് തടയുകയും ചെയ്‌തെന്നായിരുന്നു ആർ കന്നഡയിൽ പുറത്തുവിട്ട വാർത്ത. എന്നാൽ, ആരോപിക്കപ്പെടുന്ന സമയത്ത്…