അഗ്നിവീർ പദ്ധതി ; സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്

അഗ്‌നീവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നതായി റിപ്പോര്‍ട്ട്. അഗ്‌നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്റര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്. അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്‌നിവീര്‍ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെയുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തുകയും പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടുത്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ രണ്ടു ബാച്ചുകളിലായി 40,000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയില്‍ 7385 പേര്‍ പരിശീലനം…

Read More

മൃതദേഹങ്ങൾക്കൊപ്പം കിടന്നാണ് രക്ഷപ്പെട്ടത്’: യുക്രെയിൻ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട വിനീത്

യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ റഷ്യൻ സൈനികരുടെ ശവശരീരത്തിൽ പറ്റിപ്പിടിച്ചു കിടന്നുവെന്ന്  യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെയും മകൻ വിനീത് (22). ‘കൊല്ലപ്പെട്ടും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടും കിടക്കുന്നവരെ നീക്കം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ജീവനുംകൊണ്ട് ഓടുമ്പോൾ മുകളിൽ ബോംബുകളുമായി ഡ്രോണുകൾ പറക്കും. മൃതദേഹങ്ങൾക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റു മാർഗമുണ്ടായിരുന്നില്ല– വിനീത് പറയുന്നു. യുക്രെയ്നിൽനിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. മൂന്നുതവണ തനിക്കു യുദ്ധത്തിന്…

Read More

പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്തു

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്.  ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരർ കാടുകളിൽ അഭയം…

Read More

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ രക്ഷപ്പെടുത്തി

ആഭ്യന്തരകലാപം പൂർണമായി ​കെട്ടടങ്ങാത്ത മണിപ്പൂരിൽ വീട്ടിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ സൈനികോദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെ.സി.ഒ.) കൊൻസം ഖേദ സിങ്ങിനെയാണ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പോലീസും സൈന്യവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറരയോടെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ചരംഗ്പത് മാമാങ് ലെയ്കായിലായിരുന്നു സംഭവം ഉണ്ടായത്. കുടുംബത്തിന് മുമ്പും ഭീഷണികളുണ്ടായിട്ടുണ്ടെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആറുമാസത്തിനിടെ ​സൈനികർക്ക് നേരെ ഉണ്ടാകുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്. കഴിഞ്ഞ സെപ്തംബറിൽ അസം റെജിമെൻറ് മുൻ…

Read More

പൂഞ്ചിൽ വീണ്ടും സൈനിക വാഹനത്തിന് നേരെ വെടിവെയ്പ്പ്

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരരുടെ വെടിവെപ്പ്. ഇന്ന് വൈകുന്നേരമാണ് ആക്രമണമുണ്ടായത്. കമാൻഡിംഗ് ഓഫീസറുടെ വാഹനത്തിന് കേടുപാടുണ്ടായി. ഭീകരാക്രമണമുണ്ടായതിന് പിന്നാലെ തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. 

Read More

ജമ്മു കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ചോട്ടിഗാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Read More

‘ഒരു ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത്’; സൈന്യത്തിന് നിർദേശവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഒരു ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്ന ഒന്നും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ജമ്മുകശ്മീരിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പൂഞ്ച് ജില്ലയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ സൈന്യം കസ്റ്റഡിയിലെടുത്ത 3 നാട്ടുകാർ മരിച്ചിരുന്നു.കശ്മീരിൽ എത്തിയ പ്രതിരോധമന്ത്രി സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പുലർച്ചെയോടെയാണ് അദ്ദേഹം ജമ്മുവിലെത്തിയത്. പിന്നീട് രജൗരിയിലേക്ക് പോയി.അവിടെ പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം സുരക്ഷ ശക്തമാക്കി. നേരത്തെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പ്രദേശം…

Read More

ജമ്മൂകശ്മീരിൽ സൈന്യം കസ്റ്റഡിയിൽ എടുത്ത പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം, കശ്മീർ പൊലീസ് കേസെടുത്തു

ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹ​കരിക്കുമെന്ന് സൈന്യം അറിയിച്ചു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഐഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം…

Read More

സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ പിഎഫ്‌ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു.  സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…

Read More

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു. മണിപ്പൂർ സായുധ പോലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. തുടർന്ന സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാ​ഗ്രത ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പോലീസ് അറസ്റ്റ്…

Read More