അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു; വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം: രക്ഷാപ്രവർത്തനം തുടരുന്നു

അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. 65 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.  റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായോ എന്ന് വ്യക്തമല്ല. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്‍റ്…

Read More

വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഇസ്രയേൽ സൈനിക മേധാവി; ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല

ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല. മാർച്ചിൽ താൻ ചുമതല ഒഴിയുമെന്നാണ് ഹാലവി പ്രതിരോധമന്ത്രി ഇസ്രായേൽ കാർട്സിനെ രേഖാമൂലം അറിയിച്ചത്. സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോണ്‍ ഫിൻകെഷമാനും രാജി പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിന് ശേഷം യുദ്ധം 15 മാസം പിന്നിട്ട് വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് രാജി. വെടിനിർത്തലിന്‍റെ ആദ്യ…

Read More

വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടിരുന്നു.  മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തിൽ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളിൽ ഇസ്രയേൽ സൈനികാക്രമണത്തിൽ ഇതുവരെ 800 റോളം പേർ…

Read More

ജമ്മു കാശ്‌മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ട നിലയിൽ

ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിലാൽ അഹമ്മദ് ഭട്ട് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളുണ്ട്. അനന്ത്‌നാഗിലെ പത്രിബാൽ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ആർമിയും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ ഭീകരർ ടെറിടോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ തട്ടികൊണ്ടുപോവുകയായിരുന്നു. അനന്ത്നാഗിലെ കൊക്കർനാഗ് പ്രദേശത്തെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരും. ഇവരിൽ ഒരാൾ…

Read More

ഇന്ത്യൻ സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി; അനന്ത്നാഗിൽ തിരച്ചിൽ ഊർജിതം

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നിന്ന് ഇന്ത്യൻ സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ടെറിറ്റോറിയൽ ആർമിയിലെ രണ്ട് സൈനികരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അനന്ത്നാഗിലെ വനമേഖലയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ രണ്ട് സൈനികരിൽ ഒരാൾ തന്ത്രപൂർവം രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതിന് പിന്നാലെ സുരക്ഷാസേന സൈനികനായി തിരിച്ചിൽ തുടങ്ങി. അതേസമയം, സെപ്റ്റംബർ 28ന് ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബ്ളായ പൊലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു. ഹെഡ് കോൺസ്റ്റബ്ൾ ബഷീർ അഹമ്മദ് ആണ് വീരമൃത്യു വരിച്ചത്. ഒരു അസിസ്റ്റന്റ്…

Read More

ജമ്മുകാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സൈന്യം

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ ഇന്ന് പുലർച്ചയോടെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ ഗുഗൽധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. കുപ്വാരയിൽ സംശയാസ്പദമായി ഭീകരസാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സൈന്യം മുന്നറിയിപ്പ് നൽകുകയും ഒടുവിൽ വെടിയുതിർക്കുകയുമായിരുന്നു. ജില്ലയിലെ ഗുഗൽധാർ മേഖലയിൽ ഭീകരർ നുഴഞ്ഞുകയറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലായിരുന്നു ഇത്. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം കുപ്വാരയുടെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന…

Read More

ഇന്ത്യാ – പാക് അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം ; മുന്നറിയിപ്പ് അവഗണിച്ചയാളെ വധിച്ച് സൈന്യം

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി.പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ സൈന്യത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിർത്തതെന്നാണ് ബിഎസ്എഫിൻ്റെ വിശദീകരണം. ജമ്മുവിൽ ഉൾപ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബിൽ…

Read More

വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്‍റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ

വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാത്രമല്ല കേന്ദ്രം സാമ്പത്തികമായി സഹായിക്കാന്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വയനാട് പുനരധിവാസ പ്രക്രിയക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതെന്നും, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യാതിയാനത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന…

Read More

സൈന്യത്തിന് ബിഗ് സല്യൂട്ട് ; നന്ദി പറഞ്ഞ് യാത്രയാക്കി വയനാട് , കലക്ട്രേറ്റിൽ നടന്നത് വികാരനിർഭരമായ യാത്ര അയപ്പ്

വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. 13 സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള സൈനികരാണ് മടങ്ങിയത്. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ അംഗങ്ങൾ പോകുന്നതിൽ വേദനയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. വാടക വീടുകളുടെ ലിസ്റ്റ് നാളെ ലഭ്യമാവും. ഒഴിഞ്ഞ് കിടക്കുന്ന വീടും ഫ്ലാറ്റുകളും സ്വകാര്യ വ്യക്തികൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു….

Read More

വയനാട് ഉരുൾപൊട്ടൽ: സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും….

Read More