
‘ഇസ്രയേലിന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോക രാജ്യങ്ങൾ നിർത്തണം’; ആവശ്യം ഉന്നയിച്ച് സൗദി അറേബ്യ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ഇസ്രയേലിന് ആയുധങ്ങൾ എത്തിച്ച് നൽകുന്നത് ലോക രാജ്യങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെയും ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും വെർച്വൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. ഗാസയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മർദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു. ഗാസയെ സംബന്ധിച്ചിടത്തോളം…