
ചുമ്മാ അടിപിടിയല്ലേ, ജനറേഷൻ ഗ്യാപ്പാകാം; ടൊവിനോയുടെ എആർഎം ഇഷ്ടമായില്ലെന്ന് മധു
അങ്ങേയറ്റം ആദരവോടെ മലയാളികൾ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ വ്യത്യസ്തമായ കഥാപാത്രം വന്നാൽ ചെയ്യണമെന്ന അതിയായ ആഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്. മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ,…