ഷിരൂർ ദൗത്യം; അർജുനെ കണ്ടെത്താൻ സഹായിച്ചത് നാവികസേനയുടെ രേഖാചിത്രം

ഷിരൂരിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയതിൽ നിർണായകമായത് നാവികസേനയുടെ രേഖാചിത്രം. ഇതുപ്രകാരമുള്ള നാലുപോയിന്റുകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ ദൗത്യസംഘം പരിശോധന നടത്തിയത്. ഇതിൽ കോൺടാക്ട് പോയിന്റ് രണ്ടിൽ നിന്നാണ് ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. സോണാർ സിഗ്‌നലുകളുടെ അടിസ്ഥാനത്തിലാണ് നാവികസേന രേഖാചിത്രം തയാറാക്കിയത്. മുങ്ങൽവിദഗ്ധരുടെ കയ്യിൽനിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അന്തിമമായി രേഖാചിത്രം നാവികസേന കൈമാറി. മൂന്നു പോയിന്റുകളാണ് തിരച്ചിലിനായി സേന നിർദേശിച്ചത്. അതിൽ ഒന്നിനും രണ്ടിനും ഇടയിലാണ് ട്രക്ക് എന്നു രേഖപ്പെടുത്തിയിരുന്നു. ‘ലോറി എവിടെയാണെന്ന് ആർക്കും അറിയില്ല….

Read More