‘സംഘിപ്പട്ടം’ തന്നുവെന്ന് ജിതിൻ; ‘സംഘി അളിയാ’ എന്ന് വിളിക്കരുതെന്ന് മനാഫ്; അർജുന്റെ കുടുംബവും ലോറി ഉടമയും തമ്മിലുള്ള തർക്കം തീർന്നു

തനിക്ക് എല്ലാവരും ചേർന്ന് സംഘിപ്പട്ടം തന്നുവെന്നും എന്നാൽ താൻ ഒരിക്കലും ഒരു വർഗീയവാദിയല്ലെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. ലോറി ഉടമ മനാഫിൻറെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജിതിൻറെ പ്രതികരണം. സാധാരണക്കാരിൽ സാധാരണക്കാരനായ ആളാണ് ഞാൻ. പത്രസമ്മേളനത്തിൽ എല്ലാ കാര്യവും പറയാൻ സാധിച്ചില്ല. ഉദ്ദേശിച്ച കാര്യം പറയാൻ സാധിച്ചില്ല. ചോദ്യങ്ങൾ വന്നപ്പോൾ വിഷയങ്ങൾ പലതും മാറിപ്പോയി. പറയാൻ ഉദ്ദേശിച്ച കാര്യങ്ങളല്ല ജനങ്ങളിൽ എത്തിയത്. എല്ലാവരും ചേർന്ന് എനിക്ക് സംഘിപ്പട്ടം തന്നു. ഞാൻ…

Read More

അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിൽ അനിശ്ചിതാവസ്ഥ ; ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ കുടുംബം , ഷിരൂരിൽ സമരമിരിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്‍റെ കുടുംബം. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞു. ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്‍റെ ഭാര്യയും അമ്മയെയും മറ്റു…

Read More