മുഹമ്മദ് ഷമിക്കും മലയാളി അത്‍ലറ്റ് ശ്രീശങ്കറിനും അർജുന

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്. 2023ലെ മികച്ച പ്രകടനം മുൻനിർത്തിയാണ് പുരസ്കാരം. 2023ലെ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ ഫാസ്റ്റ് ബൗളറായ ഷമി നിർണായക പങ്കു​വഹിച്ചിരുന്നു. 24 വിക്കറ്റുകൾ ലോകകപ്പ് വേദിയിൽ പിഴുതുകൊണ്ടാണ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് ആ​ക്രമണത്തിന്റെ കുന്തമുനയായത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക പുരസ്കാരമാണ് അർജുന. ഷമിയെ കൂടാതെ മറ്റ് 25 പേർക്ക് കൂടി അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‍വിക്സായിരാജ് രങ്കിറെഡ്ഡി…

Read More

അർജുന അവാർഡ് പുരസ്കാരം; മുഹമ്മദ് ഷമിയും മുരളീ ശ്രീശങ്കറും പട്ടികയിൽ

ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ് താരം മുരളീ ശ്രീശങ്കറാണ് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളി. രാജ്യത്തെ പരമോന്നത കായിക പുരസ്കരമായ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് ബാഡ്മിന്റൺ ജോഡികളായ സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദ്ദേശം. അർജുന അവാർഡ് പട്ടികയിൽ ഉൾപ്പെട്ടവർ: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി…

Read More