
അർജുനായുള്ള തെരച്ചിൽ പത്താംനാൾ ; അർജുന്റെ ലോറി മണ്ണിൽ ഉറച്ച നിലയിൽ, മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പത്താം ദിവസവും പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും , ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം തെരച്ചിലിൽ നാല് ലോഹ വസ്തുക്കൾ കണ്ടെത്തിയെന്ന് അധികൃതർ സ്ഥിരീകരിച്ചു.ലോറി , ക്യാബിൻ , ടവർ , ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റാണ് കണ്ടെത്തിയത്.അർജുന്റെ ലോറി നദിയിൽ കണ്ടെത്തിയിട്ടുണ്ട്. കരയിൽ നിന്ന് 60 മീറ്റർ അകലെ 10 മീറ്റർ ആഴത്തിലാണ് അർജുന്റെ ലോറിയുള്ളത്.മണ്ണിൽ ഉറച്ച…