അർജുൻ ദൗത്യം: ഷിരൂരിൽ വീണ്ടും തെരച്ചിൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ. ​ഗം​ഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ​ഗം​ഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്.  അതേ സമയം, അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന  ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്….

Read More

അർജുൻ ദൗത്യം: ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള നേതാക്കൾ

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന  ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുൻ്റെ ബന്ധുക്കൾ എന്നിവരാണ് 28 ന് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക  ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96…

Read More

ഷിരൂര്‍ ദൗത്യം: യന്ത്രം എത്തിക്കുന്നതിൽ അനിശ്ചിതത്വം

 ഷിരൂരിൽ പുഴയിൽ അടിഞ്ഞ മണ്ണ് നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇൻഷുറൻസ് കിട്ടാൻ സർക്കാർ വൻതുക മുടക്കണോ എന്നതിലാണ് ഇപ്പോൾ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിന്‍റെ ആശയക്കുഴപ്പം. ഷിരൂര്‍ രക്ഷാദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം നടക്കും.  ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ…

Read More

അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും; വലിയ പ്രതീക്ഷയുണ്ടെന്ന് ഈശ്വർ മാൽപെ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഇന്നലെ കാർവാറിൽ പാലം തകർന്നു കാളി നദിയിൽ…

Read More

അർജുനായുള്ള തെരച്ചിൽ ദൗത്യം ;ഡ്രഡ്ജർ മെഷീൻ കേരളം തന്നില്ലെന്ന കർവാർ എംഎൽഎയുടെ പരാമർശം, മറുപടിയുമായി മന്ത്രി പി.പ്രസാദ്

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് സെയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ഡ്രഡ്ജർ എത്തിക്കാൻ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകൾ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തെരച്ചിലിനായി എന്ത്‌ സഹായവും നൽകാൻ തയ്യാറാണ്. കാർവാർ എംഎൽഎ അങ്ങനെ പറയുന്നത് എന്തെന്ന് അറിയില്ല….

Read More

അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി നേവി

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്ന് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ്…

Read More

അർജുന് വേണ്ടിയുള്ള തെരച്ചിൽ ; കേരളം ഡ്രഡ്ജിങ് മെഷീൻ തന്നില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതിസന്ധി.തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന് സതീഷ് സെയിൽ എംഎൽഎ പറഞ്ഞു. കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ടെക്‌നീഷ്യന് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.പുഴയിൽ മണ്ണുമാറ്റി പരിശോധന നടത്തുമെന്നും ഡ്രഡ്ജിങ് മെഷീൻ ഗോവയിൽ നിന്ന് എത്തിക്കാൻ അവിടത്തെ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും കർവാർ എംഎൽഎ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വാഹനത്തിന്റെ ഭാഗം കിട്ടിയ സ്ഥലത്തെ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് ഈശ്വർ മാൽപെ…

Read More

ഗംഗാവലി പുഴയില്‍ ഡീസല്‍ സാന്നിധ്യം, ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ; തിരച്ചില്‍ തുടരുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു.പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന്…

Read More

അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു ;കാണാതായ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്.ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു. ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന്…

Read More

അർജുന് വേണ്ടിയുള്ള തെരച്ചിൽ ; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കാർവാർ എം.എൽ.എയുടെ നിർദേശപ്രകാരം ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി. നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.

Read More