
രഞ്ജി ട്രോഫിയിൽ കത്തിക്കയറി അർജുൻ ടെൻഡുൽക്കർ ; ഐപിഎൽ ലേലത്തിൽ ഗുണം ചെയ്തേക്കും
രഞ്ജി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഇടങ്കയ്യന്‍ ഓള്‍റൗണണ്ടര്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിനാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന്‍ ആദ്യമായിട്ടാണ് രഞ്ജിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ അഞ്ച് പേരെ പുറത്താക്കിയത്. ഇതോടെ അരുണാചല്‍ 30.3 ഓവറില്‍ എല്ലാവരും പുറത്താവുകയും ചെയ്തു. മോഹിത് റെദ്കര്‍ മൂന്ന്…