
‘ഷിരൂരിൽ മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരം, സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല’; കെ. മുരളീധരൻ
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നടക്കുന്ന സ്ഥനത്തേയ്ക്ക് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തിൽ നിന്നുള്ള മന്ത്രിമാർ പോയിരുന്നെങ്കിൽ ആളുകൾക്ക് വലിയ ആശ്വാസമാകുമായിരുന്നു. സ്ഥലം എംഎൽഎയായ എ.കെ ശശീന്ദ്രൻ ഇപ്പോഴാണ് പോയത്. മന്ത്രിമാർ പോകാൻ വൈകിയത് ദൗർഭാഗ്യകരമാണ്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎൽഎ അവിടെ തുടരുന്നുണ്ട്. തിരച്ചിൽ വൈകിയതിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല….