
‘വിശ്വാസമൊക്കെ നഷ്ടപ്പെട്ടു’; അർജുനെ ഏത് രീതിയിലാണ് തിരിച്ചുകിട്ടുകയെന്നറിയില്ലെന്ന് സഹോദരി
വെള്ളത്തിലും കരയിലും ഒരുപോലെ തെരച്ചിൽ നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. ഏത് രീതിയിലാണ് അർജുനെ കിട്ടുകയെന്ന് അറിയില്ലെന്നും വിശ്വാസമൊക്കെ നഷ്ടപ്പെട്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്നും കൂടി നമുക്ക് ഒരു തുമ്പ് കിട്ടിയില്ലെങ്കിൽ എന്ത് രീതിയിലാണ് അവനെ കിട്ടുകയെന്നറിയില്ല. നമുക്ക് കാണാൻ പറ്റുമോയെന്നുമറിയില്ല. ഞങ്ങൾക്ക് ചെറിയൊരു തുമ്പ് കിട്ടണം. അല്ലാതെ തിരിച്ചുവരില്ലെന്നാണ് അവിടെ നിൽക്കുന്നവർ പറയുന്നത്. രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് നമുക്കറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങൾ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സന്നാഹങ്ങളെല്ലാം അവിടെയെത്തിയത്. ആരെയും…