
അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും; ചിറ്റൂർ സബ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും
പാലക്കാട് മീനാക്ഷിപുരത്ത് വച്ച് സ്വര്‍ണ വ്യാപാരിയെ ആക്രമിക്കുകയും 75 പവൻ സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് ആയങ്കയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കകയാണ്. കേസിൽ…