
‘പഞ്ചാബി ഹൗസ് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് സാധിക്കില്ല’; അർജുൻ അശോകൻ
മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ച വിഷയം. റിലീസിനുശേഷം മമ്മൂട്ടിക്കൊപ്പം തന്നെ പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കഥാപാത്രങ്ങൾ. അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനായി ആദ്യം സംവിധായകൻ സമീപിച്ചിരുന്നത് ആസിഫ് അലിയെയാണ്. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതോടെ ആസിഫ് അലിക്ക് പിന്മാറേണ്ടി വന്നു. ശേഷമാണ് അർജുനിലേക്ക് ഭ്രമയുഗം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ മാസ്മരിക പ്രകടനം കാഴ്ചവെക്കാൻ അർജുനും സാധിച്ചുവെന്ന് സിനിമാപ്രേമികൾ പ്രശംസിക്കുമ്പോൾ കരിയറിൽ മറ്റൊരു നാഴികകല്ല് സ്ഥാപിക്കാൻ സാധിച്ച സന്തോഷമാണ് അർജുന്. ഭ്രമയുഗം…