നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

Read More

വാട്സാപ്പിൽ‌ അശ്ലീല സന്ദേശം അയച്ച് പ്രവാസിയായ മലപ്പുറം സ്വദേശി; പൊലീസിൽ പരാതി നൽകി അരിതാ ബാബു

വിദേശത്ത് നിന്ന് അശ്ലീല സന്ദേശം അയച്ച ആൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബു പൊലീസിൽ പരാതി നൽകി. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെയാണ് അരിതയുടെ പരാതി. ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു പറഞ്ഞു. കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് അരിത പരാതി നൽകിയത്. വിദേശ നമ്പരിൽ നിന്ന് ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. പിന്നീട്…

Read More