അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം…

Read More

അരിക്കൊമ്പന്റെ മാറ്റം; റോഡില്‍ തടസമുണ്ടാകരുത്; കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി

ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. റോഡില്‍ തടസമുണ്ടാകരുത്, കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം, ജില്ലാ പൊലീസ് മേധാവികള്‍ ആവശ്യമായ സേനയെ അകമ്പടിയായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തിനാണ് ചുമതല. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമുണ്ട് എന്നതാണ് പറമ്പിക്കുളം തിരഞ്ഞെടുക്കാനുള്ള കാരണം. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവച്ച്…

Read More