
‘അരുമൈമകൻ’ വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം
ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്. ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തുവെന്നാണ്…