‘അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്ഷണിക്കപ്പെട്ടർ’ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും ​ഗവർണർ ചോദിച്ചു. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോഴാണ് ​ഗവർണറുടെ പ്രതികരണം. കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ താൻ ഇനിയും കാറിന് പുറത്തിറങ്ങും. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ​ഗവർണർ പറഞ്ഞു. അതിനിടെ,…

Read More

‘പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ’; എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു

എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ തിരുകി കയറ്റുന്ന നിലപാട് അംഗീകരിക്കാനാവില്ല. സർവകലാശാലയിലെ മാർക്സിസ്റ്റ് വത്കരണത്തെ കെഎസ്‌യു ശക്തമായി എതിർക്കും. ഗവർണർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കും. ഒരാൾ കമ്മ്യൂണിസ്റ്റുവൽക്കരിക്കാനും, മറ്റൊരാൾ കാവിവത്കരണത്തിനും ശ്രമിക്കുന്നു എന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Read More

ഗ​വ​ർ​ണ​ർ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി തോ​ന്നി​യ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു; കെ കെ ശൈ​ല​ജ എം എ​ൽ ​എ

ഗ​വ​ർ​ണ​ർ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി തോ​ന്നി​യ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് വിമർശിച്ച് കെ.​കെ. ശൈ​ല​ജ എം എ​ൽ ​എ. മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണ് ഗ​വ​ർ​ണ​ർ പ​ദ​വിയെന്നും മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശം ഇ​ല്ലാ​തെ ഒ​രു തീ​രു​മാ​ന​വും ഗ​വ​ർ​ണ​ർ എ​ടു​ക്കാ​ൻ പാ​ടി​ല്ലെന്നും എം എൽ എ പറഞ്ഞു. ഗ​വ​ർ​ണ​ർ ഫ​യ​ലു​ക​ളി​ൽ അ​ട​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. ക്ഷ​മ​യു​ടെ നെ​ല്ലി​പ്പ​ല​ക ക​ണ്ട​തി​നു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്ന​ത്. ഗ​വ​ർ​ണ​ർ ജ​ന​കീ​യ​നാ​യി ആ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ട ആ​ള​ല്ല. ഗ​വ​ർ​ണ​റെ ആ​ക്ര​മി​ച്ച് ഓ​ടി​ക്കാ​ൻ ഉ​ള്ള​താ​യി​രു​ന്നി​ല്ല എ​സ്.​എ​ഫ്.​ഐ​യു​ടെ പ്ര​തി​ഷേ​ധം….

Read More

വിസി നിയമന നടപടികളിലേക്ക് കടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലയിൽ വിസിമാരെ നിയമിക്കും

സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാവുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു അതേ…

Read More

കണ്ണൂർ സർവകലാശാല വി.സി നിയമനം; സമ്മർദ്ദം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് , സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർ നിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്നും എ ജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ”പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ…

Read More

ഗവർണർ-സർക്കാർ പോര്; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം…

Read More

മുഖ്യമന്ത്രി രാജ് ഭവനിലേക്ക് വരുന്നില്ല; ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും രാജ് ഭവനിലേക്ക് വരുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ട് ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്യുന്നില്ലെന്നും ഗവർണ്ണർ പറഞ്ഞു. ഗവർണറെ കാര്യങ്ങൾ നേരിട്ട് അറിയിക്കേണ്ടത് ഭരണഘടന ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിചേർത്തു. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകൾ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യം ഇല്ലെന്നും ഗവർണ്ണർ പറഞ്ഞു. സർവകലാശാലകളിലെ വിസി അധികാരം…

Read More

“ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യം”; താൻ ഭരണഘടനയ്ക്കൊപ്പം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഏക സിവിൽ കോഡിനെതിരായ പ്രതിഷേധങ്ങളും, ചർച്ചകളും ശക്തമാകുന്നതിനിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുന്നത്. ‘ഏക സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യമാണ്. ഭരണ ഘടനയ്ക്ക് ഒപ്പമാണ് തന്റെ നിലപാട്’ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിത്. ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും അദ്ദേഹം ചോദിച്ചു….

Read More

വ്യാജരേഖാ വിവാദം; പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കകവെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ഭാ​ഗത്തുനിന്നുമുള്ള ചോദ്യം.

Read More

ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ​ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്ത്. വിദ്യാർഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സുതാര്യമായിട്ടാണ് സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും…

Read More