ഗവർണ്ണർക്കെതിരായ പ്രതിഷേധം; മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.  മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന്…

Read More

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന ശിക്ഷ; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് ഇതോടെ അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്‍റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർസിനൻസ്, കൊട്ടാരക്കര ആശുപത്രിയിലെ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കദളിപ്പഴം കൊണ്ടു തുലാഭാരം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം  നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഗവർണർക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാൽപായസം എന്നിവയടങ്ങിയ പ്രസാദം നൽകി.  ‘അവാച്യമായ ആത്മീയ അനുഭവം’ എന്നാണു ക്ഷേത്ര ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘യതോ വാചോ നിവർത്തന്തേ അപ്രാപ്യ  മനസാ സഹാ..’ എന്ന ഉപനിഷദ് വാക്യവും …

Read More

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ല; മടങ്ങി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് മടങ്ങി. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയിൽ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല….

Read More

വിവാദ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ; രണ്ടെണ്ണത്തിൽ മാത്രം ഒപ്പിട്ടു

വിവാദ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലും മാത്രമാണു ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ആറെണ്ണത്തിൽ ഒപ്പിട്ടില്ല.  ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതാണ് വിവാദമായ ഒരു ബിൽ. രാഷ്ട്രപതിയുടെ അനുമതിക്കായി ബിൽ അയയ്ക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചു. 6 മാസം സമയമെടുത്താണ്…

Read More

‘നിയമസഭ ചേരുന്നതിനാൽ ഓർഡിനൻസ് അപ്രസക്തം, നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചു’: ഗവർണർ

നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവർണർ…

Read More

‘രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; മുഖ്യമന്ത്രിക്ക് അയച്ച ഗവർണറുടെ കത്ത് പുറത്ത്

രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വർഷം ഗവർണർ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. ഗവർണർ സർക്കാർ പോരിനിടെ, 2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാൻ അയച്ച് കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവർത്തകരെ വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ….

Read More

ഗവർണർ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാവില്ല: മുസ്ലീംലീഗ് നേതാവ്

ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലീം ലീഗിന് അതിന്…

Read More

മാധ്യമങ്ങളോട് ബഹുമാനം; മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ

മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു. മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന വിമർശനം വിവാദമായതോടെയാണ് പ്രത്യേക വാർത്താ സമ്മേളനത്തിൽ ഗവർണറുടെ പ്രതികരണം. പാർട്ടി കേഡർ പരാമർശം ആവർത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവർത്തകരോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.  മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് നേരത്തെ നടത്തിയ ‘കടക്ക് പുറത്ത്’, മാധ്യമ സിൻഡിക്കേറ്റ് പരാമർശങ്ങളും ഗവർണർ സൂചിപ്പിച്ചു. ഭരണ…

Read More

‘മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ?’; താൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ടെന്ന് ഗവർണർ

സംസ്ഥാന സർക്കാരിനും ഭരണ കക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ ഭരണകക്ഷിയുടെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. താൻ റബ്ബർ സ്റ്റാമ്പല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ…

Read More