കേരള സർവകലാശാല കലോത്സവം നിർത്തി വച്ച സംഭവം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടും

കേരള സർവകലാശാല കലോത്സവം നിർത്തിവെച്ച സംഭവത്തിൽ വിശദീകരണം തേടാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിസിയോടാണ് ​ഗവർണർ വിശദീകരണം തേടുക. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണം കലോത്സവം നിർത്തിവയ്ക്കുകയായിരുന്നെന്നാണ് രജിസ്ട്രാർ അറിയിച്ചിരിക്കുന്നത്. ഇതുവരെയുണ്ടായ പ്രശ്നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കുകയുള്ളൂ എന്നും രജിസ്ട്രാർ അറിയിച്ചിരുന്നു. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തിൽ നിരവധി മത്സരങ്ങൾ ബാക്കി നിൽക്കെയാണ് വി.സിയുടെ തീരുമാനം വന്നത്. കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളാൽ വിവാദത്തിലായ…

Read More

വഴിയിൽ കസേര ഇട്ട് ഇരിക്കുന്നതാണ് ഗവർണറുടെ രീതി; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറെ പരിഹസിച്ചത്. ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയത്തും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ചില ആളുകള്‍ ചോദിച്ചത് നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്നാണ്. ഇനി വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് ഗവർണറുടെ രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ്…

Read More

ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽനിന്നിറങ്ങി, റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ

ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കൊല്ലം നിലമേലിലാണ് സംഭവം. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അതേസമയം, പ്രതിഷേധക്കാരെ…

Read More

‘താൻ റബ്ബർ സ്റ്റാമ്പല്ല’ ; ഹർത്താലിനും കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിൽ തൊടുപുഴയിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഹർത്താലും കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്‌. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച്…

Read More

‘എസ് എഫ് ഐക്കാർക്ക് തന്നെ മർദിക്കണമെങ്കിൽ മർദിക്കട്ടെ’; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവര്‍ക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്. ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്തുനോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല. ഒന്നും…

Read More

കോഴിക്കോട്ട് നഗരത്തിൽ ഇറങ്ങി ഗവർണർ; കുട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ട്, നാടകീയ രംഗങ്ങൾ

പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംവദിച്ചു, സെൽഫിയെടുത്തു. കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചു. പിന്നാലെ കോഴിക്കോട് മിഠായിത്തെരുവിൽ എത്തിയ ഗവർണർ ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നും പറഞ്ഞു. ഗവർണർ നിഷേധിച്ചെങ്കിലും വൻ സുരക്ഷയാണ്  പൊലീസ് ഒരുക്കിയിരിക്കുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് ഗവർണർക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.  മിഠായിത്തെരുവിലെ ഹൽവ…

Read More

ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ അടിയന്തരമായി കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല ഗവര്‍ണര്‍ താമസിക്കേണ്ടതെന്നും കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിർക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജലീലിന്‍റെ കുറിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. കേന്ദ്ര സർക്കാർ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം. കേരളത്തിലെ സർവകലാശാലകളെ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്കും ആർ എസ് എസിനും വേണ്ടി; ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ്. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണ്. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും…

Read More

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നുകൊണ്ടാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ​ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി. അതേസമയം, ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് എസ്…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി; എസ് എഫ് ഐ പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്

തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ പരിപാടിക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പരിപാടിക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവർത്തകർ പ്രതിഷേധിച്ചു. ഗവർണറുടെ കാറിന് സമീപത്തേയ്ക്ക് പ്രതിഷേധക്കാർ ഓടിയടുത്തു. ‌ഏതാനും മിനിട്ടുകള്‍ നിർത്തിയ ശേഷമാണ് ഗവർണറുടെ കാർ കടന്നു പോയത്. ഗവർണർ സർവകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുമ്പിൽ പ്രതിഷേധമാർച്ച് നടത്തിയ എസ്എഫ്ഐ തുടർ പ്രതിഷേധ പരിപാടികൾക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. മടക്കയാത്രയിലും…

Read More