
ഏരിയന്‍ 6 റോക്കറ്റിനൊപ്പം കുതിച്ച് റഫാല്‍ ജെറ്റുകള്‍; തരംഗമായി വീഡിയോ
യൂറോപിയൻ സ്പെസ് ഏജൻസി വിക്ഷേപിച്ച എരിയന്‍ 6 ബഹിരാകാശ റോക്കറ്റിനൊപ്പം പറന്നുയരുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. യുദ്ധവിമാനങ്ങളിലൊന്നില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. റോക്കറ്റിന് സംരക്ഷണമൊരുക്കുന്നതിനായി തയ്യാറെടുക്കുന്ന വ്യോമസേനാംഗങ്ങളുടെ ദൃശ്യമാണ് വീഡിയോയില്‍. ഫ്രെൻഞ്ച് ഗിയാനയിലുള്ള കുറൂവിലെ യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ജൂലൈ 9നാണ് ഏരിയന്‍ 6 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിന് ചുറ്റും മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. പുതിയ തലമുറയില്‍ പെട്ട വിന്‍സി ക്രയോജനിക് എഞ്ചിനാണ് ഏരിയന്‍ 6 റോക്കറ്റിലുള്ളത്,…