വിശാലിനെ കണ്ടാല്‍ ഞാന്‍ സംസാരിക്കും; വിശാല്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല; അബ്ബാസ്

ചോക്ലേറ്റ് നായകനായിരുന്നു അബ്ബാസ്. നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തിളങ്ങുകയും ചെയ്തു. മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് അബ്ബാസ്. സിനിമയുടെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് വിദേശത്തുകഴിയുന്ന അബ്ബാസിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഇപ്പോള്‍ വിശാലുമായി ഉണ്ടായിരുന്ന ചില പിണക്കങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അബ്ബാസ് പറയുന്നതിങ്ങനെ സിസിഎല്ലിന്റെ ആദ്യ സീസണില്‍ ഞാനും വിശാലും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കി എന്ന നിലയില്‍ അവന്‍ രണ്ടാം സീസണ്‍ ആയപ്പോള്‍ എന്നെക്കുറിച്ച് ചില നുണകള്‍ പ്രചരിപ്പിച്ചു. പലരും ഇതുകേട്ട് എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചു….

Read More

സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം, കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ​ഗുരുതരമല്ല.പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രൈം അലക്സ് സമാന…

Read More