ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; ജയിലിൽ കുടുക്കാൻ നീക്കമെന്ന് അൻവർ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. ഇന്ന് വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ വാദിച്ചു. അതേസമയം, കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും…

Read More

നടിയെ അക്രമിച്ച കേസ്; വാദം തുറന്ന കോടതിയിലേക്ക് മാറ്റില്ല: നടിയുടെ ആവശ്യം തള്ളി

നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. ഡിസംബർ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്….

Read More

ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈയിൽ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു കൊലപ്പെടുത്തി. എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ…

Read More

പിണറായിക്ക് നിർണായകം; എസ്എൻസി ലാവ്ലിന്‍ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് പരിഗണിക്കുന്നത്. വിചാരണ നേരിടണമെന്ന് കോടതി…

Read More

‘സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ല, എല്ലാം സുതാര്യം’; കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്‌സ്‌മെൻറ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി…

Read More

‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട’; ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം

കേരള ലിറ്ററേച്ചൽ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം. 2018 സിനിമയിൽ മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തർക്കം. കാണികൾ ജൂഡ് ആന്റണിയെ നോക്കി കൂവുകയും ചെയ്തു. ഈ സെക്ഷനിൽ താൻ ഇതിനുള്ള ഉത്തരം നൽകിയതാണെന്നും ചോദ്യം ചോദിച്ചയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ജൂഡ് ആരോപിച്ചു. ‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യിൽ വച്ചാൽ മതി. ഇത്രയും നേരം സംസാരിച്ചത് മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ…

Read More

വിവാഹത്തെ ചൊല്ലി തർക്കം; 15 വയസുകാരിയെ വെടിവച്ച് കൊന്നു മാതാവ്

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ന്യൂനപക്ഷ സമുദായത്തിൽപെട്ടയാളാണ് പ്രതിയായ സ്ത്രീ. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ കുട്ടിയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ…

Read More

വളർത്തുനായയുടെ കൊരയെ ചൊല്ലി തർക്കം; യുവാവിന്റെ മർദനത്തിൽ 65കാരി മരിച്ചു

വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് 65കാരിയെ കൊലപ്പെടുത്തി. സ്ത്രീയുടെ വളര്‍ത്തുനായ തന്നെ നോക്കി തുടര്‍ച്ചയായി കുരച്ചതോടെയാണ് യുവാവ് പ്രകോപിതനായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.പ്രതി തന്‍റെ കടയടച്ച് ശാന്തി നഗറിലെ വീട്ടിലേക്ക് പോകുമ്പോള്‍ മുസാഖേഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനാവുകയായിരുന്നു. അതിനിടെ നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി….

Read More

കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന് കോൺഗ്രസ് നേതാവ്; ഏറ്റുപിടിച്ച്  ബിജെപി

കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന, മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂർ ശിവശങ്കരപ്പയുടെ ആവശ്യം ബിജെപി നേതൃത്വവും ഏറ്റുപിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ഈ വിഷയത്തെ കോൺഗ്രസ് സർക്കാരിന് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണു ബിജെപി നീക്കം. ശാമന്നൂരിന്റെ ആവശ്യത്തെ ഇതേ സമുദായ പ്രതിനിധിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യെഡിയൂരപ്പ സ്വാഗതം ചെയ്തു. ശാമന്നൂരിന്റെ മാത്രമല്ല സംസ്ഥാനത്ത് 17% വരുന്ന ലിംഗായത്തുകളുടെ ഒന്നാകെയുള്ള ആവശ്യമാണിതെന്നും യെഡിയൂരപ്പ പറഞ്ഞു.  മുഖ്യമന്ത്രി സിദ്ധരാമയ്യ കുറുബ…

Read More

വി.ഡി സതീശനുമായി നല്ല ബന്ധം; പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായം; കെ.സുധാകരൻ

പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തർക്കവുമില്ല, നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോൺഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തർക്ക വീഡിയോ. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാൽ സുധാകരൻ ആദ്യം…

Read More