‘രാഹുൽ മിടുക്കനായ സ്ഥാനാർഥി, വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചതാണ്’; വിഡി സതീശൻ

കൂടിയാലോചനകൾക്കുശേഷമാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും മികച്ച സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മിടുക്കനായ സ്ഥാനാർഥിയാണെന്നും കോൺഗ്രസിന്റെ സമരനായകനാണെന്നും വി.ഡി സതീശൻ പ്രതികരിച്ചു. പി.സരിൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വൈകാരികമായി പ്രതികരിക്കരുതെന്ന് അപേക്ഷിച്ചതാണെന്നും പ്രത്യാഘാതം എന്തായാലും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്ഥാനാർഥി പട്ടികയ്ക്കെതിരെ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിൻ വിമർശനമുന്നയിച്ചതിന് പിന്നാലെ തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. ‘നമുക്കൊരു നടപടിക്രമമുണ്ട്. അത് അനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂർത്തിയാക്കിയാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്. എല്ലാ…

Read More