
കോപ്പ അമേരിക്ക ; ജയിച്ച് തുടങ്ങി മെസിയുടെ അർജന്റീന , കാനഡയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസിപ്പട കാനഡയെ തകർത്തത്. ജൂലിയൻ അൽവാരസും ലൗത്താരോ മാർട്ടിനസുമാണ് അർജന്റീനക്കായി വലകുലുക്കിയത്. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിൽ അർജന്റീനയെ പലകുറി വിറപ്പിച്ച ശേഷമാണ് കാനഡ കീഴടങ്ങിയത്. ഗോളി മാത്രം മുന്നിൽ നിൽക്കേ കിട്ടിയ രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയ സൂപ്പർ താരം ലയണൽ മെസ്സി ആരാധകരെ നിരാശപ്പെടുത്തി. ആദ്യമായി കോപ്പയിൽ പന്ത് തട്ടുന്നതിന്റെ സങ്കോചങ്ങളൊന്നും കളിയുടെ തുടക്കം മുതൽ തന്നെ കാനഡ…