
സമായിൽ ഏരിയ കെഎംസിസി ഈദ് സ്നേഹ സംഗമം
സമായിൽ ഏരിയ കെ.എം.സി.സി ആഭിമുഖ്യത്തിൽ ഈദ് സ്നേഹസംഗമം മുറൂജ് സമായിൽ ഫാമിൽ നടത്തി. അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധയിനം കളികളും മത്സരങ്ങളും സംഗമത്തിനു മാറ്റുകൂട്ടി. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. സമായിൽ ഏരിയ പ്രസിഡന്റ് യൂസുഫ് ചേറ്റുവ അധ്യക്ഷത വഹിച്ചു. ഷാജഹാൻ അൽ ഖുവൈർ ഈദ് സന്ദേശം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറാജ് ഹംദാൻ, മുസമ്മിൽ, നസൂർ ചപ്പാരപ്പടവ്,…