
വൈദ്യുതി ബസുകള്‍ നഷ്ടത്തിലാണെന്ന നിലപാട് ആവര്‍ത്തിച്ച് ഗണേഷ്‌കുമാര്‍
വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണെന്ന് നിലപാട് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മുടക്കുമുതലും ബാറ്ററി മാറ്റാനുള്ള ചെലവും പരിഗണിക്കുമ്പോള്‍ വൈദ്യുതി ബസുകള്‍ നഷ്ടത്തിലാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇ-ബസ് വിവാദത്തില്‍ സി.പി.എം. ഇടപെടലിനെത്തുടര്‍ന്ന് നിശ്ശബ്ദത പാലിച്ച മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് നിലപാട് ആവര്‍ത്തിച്ചത്. ബസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ഉയര്‍ത്തിയിരുന്ന അവകാശവാദങ്ങള്‍ അപൂര്‍ണമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന സൂചന മറുപടിയിലുണ്ട്. മൂലധനച്ചെലവ് കണക്കാക്കാതെ ലാഭനഷ്ടം നിശ്ചയിക്കാനാകില്ല. ഏഴുവര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുവേണം പ്രവര്‍ത്തനം വിലയിരുത്തേണ്ടതെന്ന് മന്ത്രി…