സ്ഥാനത്ത് മഴയും വെളളക്കെട്ടും; ഖനന, രാത്രിയാത്ര നിരോധനം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് മഴശക്തി പ്രാപിച്ച തോടുകൂടി കോട്ടയം ജില്ലയിലെ താലൂക്കുകളിൽ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹയര്‍സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോട്ടയം താലൂക്കില്‍ 15, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളില്‍ ഓരോ ക്യാമ്ബുകളും ആണ് പ്രവര്‍ത്തിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്ബുകളില്‍ ഉള്ളത്. ഈ മാസം അഞ്ചുവരെ ജില്ലയില്‍ ഖനന നിരോധനവും…

Read More