
ദുബൈയിൽ പുരാവസ്തു ഗവഷേണത്തിന് ഇനി സാറ്റലൈറ്റുകളും
മണ്ണടിഞ്ഞ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്താൻ അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ ദുബൈ.റിമോട്ട് സെൻസിങ് സാറ്റലൈറ്റുകൾ അടക്കം സംവിധാനങ്ങൾ ഉപയോഗിച്ച് പുരാവസ്തു ഗവേഷണത്തിന് എമിറേറ്റിലെ സാംസ്കാരിക വകുപ്പായ ‘ദുബൈ കൾചറും’ ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും കരാറിലെത്തി.നവീന സാങ്കേതികവിദ്യകളും വൈദഗ്ധ്യവും കരാറനുസരിച്ച് പരസ്പരം പങ്കുവെക്കും. മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഘടനകളും ശവകുടീരങ്ങളും മറ്റു അവശിഷ്ടങ്ങളും കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എമിറേറ്റിലെ പ്രധാനപ്പെട്ട പുരാവസ്തു മേഖലകളായ സാരൂഖ് അൽ ഹദീദ്, അൽ അശൂഷ് എന്നിവിടങ്ങളിലാണ് പുതിയ രീതികൾ…