കറുത്ത ചുരിദാർ ധരിച്ച് നവകേരള യാത്ര കാണാൻ പോയ യുവതിയെ ഏഴ് മണിക്കൂർ തടഞ്ഞുവച്ചു: നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ
നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് പോയതിന് പൊലീസ് തടഞ്ഞുവച്ച യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ. കൊല്ലം പത്തനാപുരം സ്വദേശി എൽ അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഏഴുമണിക്കൂർ പൊലീസ് തടഞ്ഞെന്നാണ് പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചനയുടെ ഹർജിയിലുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഒരാഴ്ചകഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഡിസംബർ 18ന് രണ്ടാലുംമൂട്ടിൽ ഭർതൃമാതാവിനൊപ്പമാണ് അർച്ചന നവകേരളയാത്ര കാണാൻ നിന്നത്.അർച്ചനയുടെ ഭർത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുമ്പോൾ പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്ന്…