ശബരിമലയിൽ പുതിയ അരവണ പ്ലാൻ്റ് സ്ഥാപിക്കും; ൽപ്പാദനം നാല് ലക്ഷം ടിന്നാക്കുക ലക്ഷ്യം: സാധ്യതാ പഠനം പൂർത്തിയായി

ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാൻ്റാണ് തിടപ്പള്ളിയോട് ചേർന്ന് സ്ഥാപിക്കുക. ഈ സീസൺ കഴിഞ്ഞാലുടൻ അരവണ പ്ലാൻ്റ് വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്  പറഞ്ഞു. നിലവിൽ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് പ്ലാൻ്റ് വിപുലീകരണത്തിന് ദേവസ്വം ബോർഡ് ആക്കം കൂട്ടുന്നത്. തന്ത്രിയുടെ തീരുമാനം കൂടി അനുകൂലമായാൽ അടുത്ത സീസണിൽ തന്നെ ഉത്പാദനം…

Read More

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു

ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ ക്ഷണിച്ചു.  ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ നശിപ്പിക്കണം എന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം…

Read More

അരവണയിലെ കീടനാശിനി : കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് വിധി. മായം കലർന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി . കരാർ നഷ്ടപ്പെട്ട ഒരു സ്ഥാപനത്തിൻ്റെ ഹർജികൾ ഹൈക്കോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ , പി എസ്…

Read More

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി

ശബരിമലയിൽ കീടനാശിനി കലർന്ന ഏലക്ക ഉപയോ​ഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.  സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച്…

Read More