അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത

അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്രമാകും. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

അറബിക്കടലിൽ ചക്രവാതച്ചുഴി; ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

തെക്ക് – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും പിന്നീടുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി മാറി പിന്നീട് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ മൺസൂൺ വൈകുമെന്നാണ് അറിയിപ്പ്. താഴെപ്പറയുന്ന തിയതികളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല 05-06-2023 മുതൽ 06-06-2023 വരെ- ലക്ഷദ്വീപ് പ്രദേശം, മാലിദ്വീപ് പ്രദേശം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള…

Read More