54 വർഷങ്ങൾക്ക് ശേഷം പിറന്നു ഒരു അറേബ്യൻ ഒറിക്സ് ; ആഘോഷമാക്കി സൗദി അറേബ്യ

രാജ്യത്ത് 15-ാമതൊരു അറേബ്യൻ മാൻ (ഒറിക്സ്) കൂടി ജനിച്ചു. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലെ അറേബ്യൻ മാനിൻ്റെ ജനനം അധികൃതർ ആഘോഷമാക്കുകയാണ്. 2022 അവസാനത്തോടെയാണ് റിസർവിൽ അറേബ്യൻ മാനിനെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കിരീടാവകാശിയും റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ മേൽനോട്ടത്തിൽ ആരംഭിച്ച സംയോജിത വികസന പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി. വന്യജീവികളെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ സുപ്രധാന നേട്ടമായാണ് 15ാമത് അറേബ്യൻ ഒറിക്‌സിൻ്റെ പിറവിയെന്ന്…

Read More