
അറബ് ഉച്ചകോടി ; അറബ് ഐക്യത്തെ ശക്തിപ്പെടുത്തുമെന്ന് ശൂറ കൗൺസിൽ
അറബ് ഐക്യത്തെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ തെളിവാണ് 33-ാമത് അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ ആതിഥേയത്വമെന്ന് ശൂറ കൗൺസിൽ. സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഫലസ്തീൻ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ഉച്ചകോടി സഹായകമാകും. ഇക്കാര്യങ്ങളിൽ ഹമദ് രാജാവ് അതീവ തൽപരനാണ്. അറബ് ഐക്യം സംബന്ധിച്ച രാജ്യത്തിന്റെ ഉറച്ച നിലപാടുകളിൽ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേ അൽ സലേ അഭിമാനം പ്രകടിപ്പിച്ചു….