
അറബ് ഉച്ചകോടി വൻ വിജയം ; വിലയിരുത്തലുമായി ബഹ്റൈൻ മന്ത്രിസഭാ യോഗം
33മത് അറബ് ഉച്ചകോടി ബഹ്റൈനിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടി അറബ് രാജ്യങ്ങൾക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതും മേഖലയിലെ വിവിധ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പ്രചോദനവുമായിരുന്നു. ഫലസ്തീൻ പ്രശ്നമാണ് മുഖ്യ ചർച്ചയായി ഉച്ചകോടിയിൽ ഉയർന്നത്. ഫലസ്തീൻ പ്രശ്നത്തിന് ഉചിത പരിഹാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് ഊന്നൽ നൽകിയ ഉച്ചകോടി, വിവിധ രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്താലും സമ്പുഷ്ടമായതായി മന്ത്രിസഭ വിലയിരുത്തി….